Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ലയിൽ ഗോഡൗണിന് തീപ്പിടിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നി രക്ഷ യൂനിറ്റുകൾ ചേർന്ന് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി.
തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച് വിലയിരുത്തിയിട്ടില്ലെന്ന് സ്ഥാപന ഉടമ ഖാദർ ഷാ പറഞ്ഞു.
Next Story

