Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി മരുന്ന് കലർത്തിയ ബീഡി നൽകി; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
മഹേഷ്
തിരുവല്ല: പത്താം ക്ലാസ് വിദ്യാർഥികൾക്കകം ലഹരി മരുന്ന് കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവല്ല കുറ്റൂർ വെള്ളഞ്ചേരി തുണ്ടിയിൽ ടി.കെ. മഹേഷാണ് (38) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർഥികൾക്കാണ് ലഹരി ബീഡി നൽകിയിരുന്നത്.
സ്റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാൾ നൽകിയിരുന്നത്. ഇതുവലിച്ച രണ്ട് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് ഇയാളെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

