പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsസജിത്ത്
തിരുവല്ല: പ്രേമം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ പോക്സോ കേസ് പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ പന്തിരുകാലായിൽ സജിത്ത് ചന്ദ്രനാണ് (കണ്ണൻ -23) അറസ്റ്റിലായത്.
പോക്സോ കേസിൽ ഇയാൾക്കെതിരെ നിലവിൽ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കഞ്ചാവ് കടത്ത്, കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ സി.ഐ ഹരിലാൽ, എസ്.ഐമാരായ രതീഷ്, പ്രശാന്ത്, ബിപിൻ പ്രകാശ്, എ.എസ്.ഐ അനിൽ, സി.പി.ഒ വിഷ്ണുദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

