Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ
cancel

തിരുവല്ല: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിലായി. കുളക്കാട് ദർശനയിൽ സ്റ്റോയി വർഗീസ് (30) ആണ് അറസ്റ്റിലായത്. മുണ്ടപ്പള്ളിത്തറയിൽ സനൽ ജോസിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്‌.

ബൈക്കിലെത്തിയ സ്റ്റോയും സഹോദരൻ സ്റ്റാനും ചേർന്ന് ജോസിനെ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളിൽ പാലിയേക്കരയിലെ ഒരു വീട്ടിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.

സ്ഥലത്തെത്തിയ തിരുവല്ല എസ്.ഐ അനിൽ കുമാറിൻെറ നേതൃത്വത്തിലെ സംഘം വീട് വളഞ്ഞ് സ്റ്റോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതിയായ സ്റ്റാൻ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gang member who hacked neighbor has been arrested in thiruvalla
Next Story