തിരുവല്ലയിൽ പ്രാർത്ഥനാലയത്തിൽ തീപ്പിടിത്തം
text_fieldsതിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. അർധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീപിടിക്കുകയായിരുന്നു. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തിനശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
ഷോർട്ട് സർക്യൂട്ട് ആവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

