Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക്​ വെട്ടേറ്റു

text_fields
bookmark_border
arrest
cancel
camera_alt

ഷി​ബു തോ​മ​സ്

തി​രു​വ​ല്ല: വീ​ട്ടി​ല്‍ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ യു​വാ​വ് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. തി​രു​വ​ല്ല എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു വ​ര്‍ഗീ​സ്, അ​സി.​എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എം. ഷി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പെ​രു​ന്തു​രു​ത്തി നെ​ടു​മ്പ​റ​മ്പി​ല്‍ ഷി​ബു തോ​മ​സ്(33) ആ​ണ് വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ ഷി​ബു​വി​ന്‍റെ സു​ഹൃ​ത്ത് വ​ട​ക്കേ​ല്‍ വീ​ട്ടി​ല്‍ സ​ച്ചി​നും (28) വെ​ട്ടേ​റ്റു.

ബി​ജു വ​ര്‍ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യു​ടെ മു​ട്ടി​ലാ​ണ് വെ​ട്ടേ​റ്റ​ത്. നാ​ല് തു​ന്ന​ലി​ട്ടു. ഷി​ഹാ​ബു​ദ്ദീ​ന് കൈ​ക​ളി​ലും മ​റ്റും ചെ​റി​യ തോ​തി​ല്‍ വെ​ട്ടു​കൊ​ണ്ടു. വ്യാ​ഴാ​ഴ്ച പ​ക​ല്‍ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​റ്റ​പ്പു​ഴ പു​ന്ന​ക്കു​ന്ന് ന​രി​മ​ണ്ണി​ല്‍ ശ്രീ​ജു(40) എ​ന്ന​യാ​ളെ വ്യാ​ഴാ​ഴ്ച 40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് പി​ടി​ച്ചി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ​ത്‌​പ്പോ​ള്‍ ഷി​ബു​വി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് കി​ട്ടി​യ​തെ​ന്ന​റി​ഞ്ഞു.

തു​ട​ര്‍ന്നാ​ണ് ബി​ജു വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഷി​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഘ​ത്തെ ക​ണ്ട​യു​ട​ന്‍ വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ നി​ന്ന് വ​ടി​വാ​ള്‍ എ​ടു​ത്ത് ത​ല​ങ്ങും വി​ല​ങ്ങും വീ​ശു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​വി​ടെ​യെ​ത്തി​യ സ​ച്ചി​ന്‍റെ കാ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. വെ​ട്ടു​കൊ​ണ്ടെ​ങ്കി​ലും എ​ക്‌​സൈ​സ് സം​ഘം ഷി​ബു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്തി. തു​ട​ര്‍ന്ന് പൊ​ലീ​സ് എ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

ആ​റു​വ​ര്‍ഷം മു​മ്പ് ബി​ജു വ​ര്‍ഗീ​സ് ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​പ്പോ​ള്‍ ക​ഞ്ചാ​വ്ക​ട​ത്ത്​ കേ​സി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്നും ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തി​രു​വ​ല്ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മൂ​ന്ന് ക്രി​മി​ന​ല്‍ കേ​സി​ലും പ്ര​തി​യാ​ണ്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPathanamthitta NewsCannabis Case
News Summary - Excise officials who came for inspection in cannabis case were hacked
Next Story