Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകവിയൂരിൽ തടിപിടിക്കാൻ...

കവിയൂരിൽ തടിപിടിക്കാൻ എത്തിച്ച ആനയിടഞ്ഞു

text_fields
bookmark_border
angry elephant
cancel
camera_alt

ഇടഞ്ഞ ആന വൈദ്യുതി പോസ്​റ്റ്​ മറിക്കുന്നു

തി​രു​വ​ല്ല: ത​ടി​പി​ടി​ക്കു​ന്ന​തി​ന്​ ക​വി​യൂ​രി​ൽ എ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു. അ​ക്ര​മാ​സ​ക്ത​നാ​യ ആ​ന നി​ര​വ​ധി വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളും മ​തി​ലു​ക​ളും ഗേ​റ്റും ത​ക​ർ​ത്തു. നി​ര​വ​ധി മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ്​ സം​ഭ​വം.

കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വം അ​യ്യ​പ്പ​ൻ ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ത​ടി പി​ടി​ക്കാ​നാ​യാ​ണ് ആ​ന​യെ ക​വി​യൂ​രി​ലെ തൃ​ക്ക​ക്കു​ടി​പ്പാ​റ ഗു​ഹാ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​ത്തി​ച്ച​ത്. ഇ​ട​ഞ്ഞ ആ​ന ക​വി​യൂ​ർ-​പു​ന്നി​ല്ലം റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​ർ സ​മ​യം നി​ല​യു​റ​പ്പി​ച്ച​ശേ​ഷം അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. മൂ​ന്ന് വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം പു​ളി​യ​ൻ​കീ​ഴ് മാ​ത്യു വ​ർ​ഗീ​സി​െൻറ ഗേ​റ്റും മ​തി​ലും ത​ക​ർ​ത്ത ആ​ന പു​ര​യി​ട​ത്തി​ൽ ക​യ​റി തെ​ങ്ങും റ​ബ​ർ മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു.

പി​ന്നീ​ട് മാ​ധ​വ​ശ്ശേ​രി അ​നി​യ​െൻറ പു​ര​യി​ട​ത്തി​ലെ റ​ബ​ർ, വാ​ഴ, തെ​ങ്ങു​ക​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. റാ​ന്നി​യി​ൽ നി​ന്നു​മു​ള്ള വ​നം വ​കു​പ്പ് സം​ഘ​വും പാ​പ്പാ​ന്മാ​രും ചേ​ർ​ന്ന് വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ ആ​ന​യെ ത​ള​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaviyoorrun amuckelephant get angry
News Summary - elephant run amuck in kaviyoor
Next Story