ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയ വയോധികയെ രക്ഷിച്ചു
text_fieldsതിരുവല്ല: കുരിശു കവലയിൽ ശാരീരിക അവശതകളെ തുടർന്ന് ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83 കാരിക്ക് രക്ഷകരായി അഗ്നിശമനസേന. കുരിശു കവല സി.വി.പി ടവറിലെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന വെട്ടുവേലിൽ എം.എം സദനത്തിൽ ഏലിയാമ്മയെ ആണ് ശനിയാഴ്ച വൈകിട്ട് നാലോടെ രക്ഷപ്പെടുത്തിയത്.
രാവിലെ മുതൽ ഏലിയാമ്മയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റ് ഉടമ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി മുൻ വാതിലിന്റെ താഴ് തകർത്ത് അകത്ത് കയറുകയായിരുന്നു. അവശ നിലയിൽ സ്വീകരണ മുറിയിലെ നിലത്ത് കിടന്ന എലിയാമ്മയെ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശത്ത് നഴ്സ് ആയിരുന്ന ഏലിയാമ്മ ഭർത്താവിന്റെ മരണശേഷം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. രണ്ടു പെൺമക്കളിൽ ഒരാൾ കുടുംബത്തോടൊപ്പം ഡൽഹിയിലും മറ്റൊരാൾ ബംഗളൂരുവിലും ആണ്. ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സതികുമാർ, ഫയർ ഓഫീസർമാരായ എൻ.ആർ. ശശി കുമാർ, ശിവകുമാർ, സൂരജ് മുരളി, മുകേഷ്, രാംലാൽ, കെ.പി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഏരിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

