Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകോൺഗ്രസിന്‍റെ മൃദു...

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പിക്ക് ഗുണമായി -മാത്യു ടി. തോമസ്

text_fields
bookmark_border
mathew t thomas
cancel
camera_alt

ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ജ​യ​ത്തി​നാ​യി തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ല്ല: രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ മൃ​ദു ഹി​ന്ദു​ത്വ​സ​മീ​പ​ന​മാ​ണ്, തീ​വ്ര വ​ർ​ഗീ​യ​ത​യി​ലൂ​ന്നി​യു​ള്ള ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്ന് ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ജ​യ​ത്തി​നാ​യി തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാം ​ഇ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന കേ​ര​ള മോ​ഡ​ൽ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​തി​ന് പി​ന്നി​ൽ തോ​മ​സ് ഐ​സ​ക്കി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ്. ജ​ന​കീ​യാ​സൂ​ത്ര​ണ​വും കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ങ്ങ​ളും ആ​വി​ഷ്ക​രി​ച്ച് പ്രാ​യോ​ഗി​ക ഭാ​വ​ത്തി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മാ​ത്യു ടി. ​തോ​മ​സ്​ പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ മാ​യ അ​നി​ൽ​കു​മാ​ർ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി​ജി നൈ​നാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി. ​പ്ര​സ​ന്ന​കു​മാ​രി, എം.​ജി. ര​വി, ഏ​ബ്ര​ഹാം തോ​മ​സ്, അ​നു​രാ​ധ സു​രേ​ഷ്, ശ്രീ​ദേ​വി സ​തീ​ശ് ബാ​ബു, എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. സ​ന​ൽ​കു​മാ​ർ, സ​ജി അ​ല​ക്സ്, ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി, ബി​നു വ​ർ​ഗീ​സ്, റെ​യ്‌​ന ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathew t thomasCongressHindutvaBJP
News Summary - Congress' soft Hindutva approach has benefited BJP - Mathew T. Thomas
Next Story