Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅഭയകേന്ദ്രത്തിൽ...

അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16കാരനെ മർദിച്ചെന്ന്​ പരാതി

text_fields
bookmark_border
അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16കാരനെ മർദിച്ചെന്ന്​ പരാതി
cancel

തി​രു​വ​ല്ല: അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ 16 കാ​ര​നെ ക​ന്യാ​സ്ത്രീ​ക​ൾ മ​ർ​ദി​ച്ചെ​ന്ന്​ പ​രാ​തി. പ​രി​ക്കേ​റ്റ കു​ട്ടി ചാ​ത്ത​ങ്ക​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​ളി​ക്കീ​ഴ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മാ​താ​വി​ൽ​നി​ന്ന്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട കൂ​ത്താ​ടി സെൻറ് ആ​ൻ​സ്​ കോ​ൺ​വെ​ന്റി​ന്റെ കീ​ഴി​ലു​ള്ള സ്നേ​ഹ​ഭ​വ​നി​ലാ​ണ്​ സം​ഭ​വം. 2023 ജൂ​ൺ 27നാ​ണ് കു​ട്ടി​യെ സ്നേ​ഹ​ഭ​വ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ട​ക്ക്​ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ദേ​ഹ​ത്ത്​ അ​ടി​യേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ന്ന്​ ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ അ​നു​സ​ര​ണ​ക്കേ​ടി​ന്റെ ഭാ​ഗ​മാ​യി അ​ടി​ച്ച​താ​ണെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞ​താ​യി കു​ട്ടി​യു​ടെ മാ​താ​വ്​ വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വീ​ണ്ടും സ്നേ​ഹ​ഭ​വ​നി​ൽ എ​ത്തി​ച്ചി​രു​ന്നു. ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കു​ട്ടി​യു​ടെ ദേ​ഹ​ത്ത്​ മ​ർ​ദ​ന​മേ​റ്റ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടു. കു​ട്ടി​യി​ൽ​നി​ന്ന്​ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. കു​ട്ടി കോ​ൺ​വെ​ന്റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി ഓ​ടി​യെ​ന്നും സ​മീ​പ​വീ​ട്ടി​ലെ വ​യോ​ധി​ക വ​ടി​കൊ​ണ്ട്​ മ​ർ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന്​ ഇ​വ​ർ വ​യോ​ധി​ക​യു​ടെ മേ​ൽ​വി​ലാ​സം ചോ​ദി​ച്ചു. ഇ​തോ​ടെ കു​ട്ടി​യെ താ​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കു​റ്റ​മേ​റ്റു. പി​ന്നാ​ലെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷീ​ജ​യും മ​റ്റ് ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളും വീ​ട്ടി​ലെ​ത്തി, മ​ർ​ദി​ച്ച​ത് കോ​ൺ​വെ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള സി​സ്റ്റ​ർ റോ​സി​യാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി കു​ട്ടി​യു​ടെ മാ​താ​വ്​ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​സ്. ശാ​ലി​നി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaautistic boy
News Summary - Complaint that 16-year-old autistic boy was beaten up in shelter
Next Story