Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു
text_fieldsbookmark_border
തിരുവല്ല: ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കോർപ്പിയോ കാർ കത്തിനശിച്ചു. കല്ലൂപ്പാറ കാളേച്ചിറപ്പടി ഐക്കര മലയിൽ പി.കെ നൈനാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അയൽവാസിയായ ശിവ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കീഴ്വായ്പ്പൂര് എസ്.ഐ ആദർശിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

