രണ്ട് വാഹനത്തിൽ ഇടിച്ച കാർ വെള്ളക്കെട്ടിൽ പതിച്ചു
text_fieldsകലുങ്കിൽനിന്ന് വെള്ളക്കെട്ടിലേക്ക് പതിച്ച കാർ
തിരുവല്ല: നിയന്ത്രണം വിട്ട കാർ രണ്ട് വാഹനത്തിൽ ഇടിച്ച ശേഷം കലുങ്കിൽനിന്ന് വെള്ളക്കെട്ടിലേക്ക് പതിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. തിരുവല്ല-ചെങ്ങന്നൂർ സംസ്ഥാന പാതയിൽ കുറ്റൂർ ജങ്ഷനു സമീപം തിങ്കളാഴ്ച വൈകീട്ട് നാേലാടെയായിരുന്നു അപകടം.
ചെങ്ങന്നൂരിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ കോട്ടയം കൊല്ലാട് സ്വദേശി ബിജുവാണ് രക്ഷപ്പെട്ടത്.
എതിരെ വന്ന മാരുതി കാറിലും ആക്ടിവ സ്കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ മധുരംപുഴ ചാലിന് കുറുകെയുള്ള കോണാട്ടുചിറ കലുങ്കിനു താഴെ വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ബിജുവിനെ രക്ഷപ്പെടുത്തി.