Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅടച്ചിട്ട വീട്...

അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന മ​ന​ക്കച്ചി​റ​യി​ലെ വീ​ട്ടി​ൽ പൊലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തിരുവല്ല: തിരുവല്ലയിലെ മനക്കച്ചിറയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമോതിവും ഓട്ടുപാത്രങ്ങളും ടി.വിയും ഇൻവർട്ടറും ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. രാമചന്ദ്രൻ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.

പിൻവശത്തെ മുറിയുടെ വെന്‍റിലേറ്റർ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. ഇതുവഴിയാവാം മോഷ്ടാക്കൾ അകത്തുകയറിയത് എന്നാണ് പോലീസിന്‍റെ നിഗമനം. വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകളും അകത്തുനിന്ന് തുറന്നനിലയിലാണ് കാണപ്പെട്ടത്. വീട്ടിലെ മൂന്ന് കിടപ്പുമുറികളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. അലമാരയിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടിട്ടുണ്ട്.തിരുവല്ല എസ്.എച്ച്.ഒ കെ.എസ് സുജിത്ത്, എ.എസ്.ഐ ജോജോ ജോസഫ് എന്നിവർ സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പ്രദേശവുമായി പരിചയമുള്ള ആരെങ്കിലും മോഷണസംഘത്തിന്റെ പിന്നിലുണ്ടാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police inspectiontheftcaseBurglary casehouse breaking
News Summary - Burglary by breaking into a locked house
Next Story