Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണം വിട്ട ബൈക്ക് സൈക്കിളിൽ ഇടിച്ചു; ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് മർദനം

text_fields
bookmark_border
നിയന്ത്രണം വിട്ട ബൈക്ക് സൈക്കിളിൽ ഇടിച്ചു; ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് മർദനം
cancel
Listen to this Article

തിരുവല്ല: മഞ്ഞാടിയിൽ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് തങ്ങളുടെ സൈക്കിളിൽ ഇടിച്ചത് ചോദ്യം ചെയ്ത വിദ്യാർഥികളെ ബൈക്ക് യാത്രികൻ മർദിച്ചു. ആലംചേരിൽ വീട്ടിൽ എഡ്വിൻ വർഗീസ് (16), സുഹൃത്ത് എബിൻ കെ. എബ്രഹാം (16) എന്നിവർക്കാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ എഡ്വിൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

മഞ്ഞാടി - ആമല്ലൂർ റോഡിൽ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് ടി.കെ റോഡിലെ മഞ്ഞാടിയിൽ നിന്നും ആമല്ലൂരിലേക്ക് പോകുകയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥികൾ. ഈ സമയം എതിർ ദിശയിൽനിന്നും നിയന്ത്രണം വിട്ടെത്തിയ കെ.എൽ 17 സി 872 നമ്പർ ബൈക്ക് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടികൾ ബൈക്ക് യാത്രികനോട് തർക്കിച്ചു. ഇതോടെയാണ് ബൈക്ക് യാത്രികൻ കുട്ടികളെ മർദിച്ചത്.

സമീപ വാസികൾ എത്തുന്നത് കണ്ടതോടെ ബൈക്ക് യാത്രികൻ സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. തിരുവല്ല പൊലിസ് കുട്ടികളിൽനിന്നും പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bike crashes into bicycle of students in thiruvalla
Next Story