Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightമാത്യു ടി.തോമസ്​...

മാത്യു ടി.തോമസ്​ എം.എൽ.എയുടെ പേരിൽ ഫേസ്​ബുക്ക്​ വഴി പണംതട്ടാൻ ശ്രമം

text_fields
bookmark_border
മാത്യു ടി.തോമസ്​ എം.എൽ.എയുടെ പേരിൽ ഫേസ്​ബുക്ക്​ വഴി പണംതട്ടാൻ ശ്രമം
cancel
camera_alt

മാത്യു ടി. തോമസ്​ എം.എൽ.എയുടെ പേരിലുള്ള വ്യാജ

ഫേ​സ്​​ബു​ക് പ്രൊ​ഫൈ​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല എം.​എ​ൽ.​എ മാ​ത്യു ടി.​തോ​മ​സി​െൻറ പേ​രി​ൽ വ്യാ​ജ ഫേ​സ്​​ബു​ക് പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം. എം.​എ​ൽ.​എ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ത്യു ടി.​തോ​മ​സി​െൻറ ഫോ​ട്ടോ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ ഫേ​സ്ബു​ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ന്ന​ത്.

മെ​സ​ഞ്ച​റി​ലൂ​ടെ​യും വ്യാ​ജ ന​മ്പ​റി​ലു​ള്ള വാ​ട്ട്സ്​​ആ​പ്പി​ലൂ​ടെ​യു​മാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​ത്. ഫോ​ൺ​പേ വ​ഴി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സു​ഹൃ​ത്ത് ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ഴാ​ണ് എം.​എ​ൽ.​എ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ സൈ​ബ​ർ സെ​ല്ലി​ല​ട​ക്കം പ​രാ​തി ന​ൽ​കി.

സൈ​ബ​ർ വി​ഭാ​ഗം വ്യാ​ജ അ​ക്കൗ​ണ്ടും ഫോ​ൺ ന​മ്പ​റു​ക​ളും ബ്ലോ​ക്ക് ചെ​യ്തു. ത​െൻറ പ്രൊ​ഫൈ​ൽ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ആ​രും കു​ടു​ങ്ങ​രു​തെ​ന്നു​കാ​ട്ടി മാ​ത്യു ടി.​തോ​മ​സ് എം.​എ​ൽ.​എ ത​െൻറ ഒ​റി​ജി​ന​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookMatthew T. Thomas MLA
News Summary - Attempt to extort money through Facebook in the name of Matthew T. Thomas MLA
Next Story