Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസുകാരനെ മർദിച്ച എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
പൊലീസുകാരനെ മർദിച്ച എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ
cancel

തിരുവല്ല: മുൻവൈരാഗ്യത്തിന്‍റെ പേരിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച സംഭവത്തിൽ വനിത എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭർത്താവ് മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവുത്തറാണ് (53) അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ മുത്തൂർ ജങ്ഷനിലാണ് സംഭവം. സ്കൂട്ടറിലെത്തിയ നസീർ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ നസീറിനെ വീടിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.

നസീർ തിരുവല്ല ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ASI's husband arrested for beating policeman
Next Story