പ്രധാനമന്ത്രിക്ക് സമർപ്പിച്ചത് വിഷ്ണു തീർത്ത അപൂർവ ശിൽപം
text_fieldsതാൻ നിർമിച്ച വിഗ്രഹത്തിന് മുമ്പിൽ വിഷ്ണു
തിരുവല്ല: അനന്തപുരിയിൽ എത്തിയ പ്രധാനമന്ത്രിക്ക് സമർപ്പിച്ചത് തിരുവല്ലയിലെ കോച്ചാരിമുക്കം സ്വദേശി തടിയിൽ തീർത്ത അപൂർവ ശിൽപം. മഹിഷീ നിഗ്രഹനായ അയ്യപ്പന്‍റെ വിഗ്രഹമാണ് കൊച്ചാരി മുക്കം സ്വദേശി പി .എം. വിഷ്ണു ആചാരി നിർമിച്ചത്. മൂന്നര ദിവസം കൊണ്ടാണ് വിഷ്ണു ശിൽപം നിർമിച്ചത്.
അഞ്ചു ദിവസം മുമ്പാണ് ശിൽപം നിർമിക്കാൻ സാധിക്കുമോ എന്ന ആവശ്യം ബി.ജെ.പി സംസ്ഥാന ഘടകത്തിൽനിന്ന് ഉയർന്നത്. സധൈര്യം വിഷ്ണു അത് ഏറ്റെടുത്തു. മൂന്നര ദിവസം ഉറക്കമിളച്ച് അതിമനോഹര ശിൽപം തീർത്തു. പൂർണമായും തടിയിൽ തീർത്ത മഹിഷി നിഗ്രഹനായ അയ്യപ്പൻ.
ചിത്രങ്ങൾ പോലും ലഭ്യമല്ലാത്ത മഹിഷി നിഗ്രഹം ഭാവനയിൽ നിന്നാണ് വിഷ്ണു കൊത്തിയെടുത്തത്. അച്ഛൻ മോഹനൻ ആചാരിയുടേതായിരുന്നു ആശയം. തേക്ക് തടിയിൽ നിർമിച്ച വിഗ്രഹത്തിന് 2.5 അടി ഉയരവും 15 കിലോ തൂക്കവും ഉണ്ട്. ക്ഷേത്ര ശിൽപികളാണ് വിഷ്ണുവും അച്ഛൻ മോഹനനനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

