Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ക്ലീനർക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ തിരുവല്ല മൃഗാശുപത്രി ജംഗ്ഷനിൽ ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ലോറിയുടെ ക്ലിനറായ തെങ്കാശി സ്വദേശി സമുദ്രക്കനിക്കാണ് പരിക്കേറ്റത്.
പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. കമ്പത്ത് നിന്നും തിരുവല്ല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിലിടിച്ച ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. എട്ടരയോടെ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി. അപകടത്തിൽ ഗുരുതര പരിക്കേറ്റ സമുദ്രക്കനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

