ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിൽനിന്ന് തോക്കും 62,000 രൂപയും കണ്ടെടുത്തു
text_fieldsതിരുവല്ല: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റ യുവാവിൽ നിന്നും തോക്കും 62,000 രൂപയും കണ്ടെടുത്തു. ചങ്ങനാശ്ശേരി നാലുകോടി മമ്പള്ളിൽ വീട്ടിൽ ജിസാണ് (22) അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ തിരുവല്ല-മല്ലപ്പള്ളി റോഡിൽ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണതിനെ തുടർന്ന് ബോധരഹിതനായ ജിസിനെ ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനക്കിടെയാണ് അരയിൽ തിരുകിയ നിലയിൽ തോക്ക് കണ്ടെടുത്തത്. ഇയാളുടെ ജീൻസിെൻറ പോക്കറ്റിൽ നിന്നുമാണ് പണം ലഭിച്ചത്. ഗുരുതര പരിക്കേറ്റ ജിസിനെ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാളിൽനിന്നും കണ്ടെടുത്തത് കളിത്തോക്കാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. തോക്ക് ചൂണ്ടി പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണോ ഇയാളെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല എസ്.ഐ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

