ജലവിതരണ പൈപ്പുകൾ മോഷ്ടിച്ച ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
text_fieldsമുണ്ടൂരിൽ മോഷണം
തിരുവല്ല: പുളിക്കീഴിലെ ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിലായി.
അസം സ്വദേശി സുബ്ദുൽ ഹുസൈൻ (20), ബംഗാൾ സ്വദേശി ഇബ്രാഹീം (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ആലംതുരുത്തിയിലെ ജലസംഭരണിയുടെ സമീപം ഇട്ടിരുന്ന പൈപ്പുകളാണ് സംഘം മോഷ്ടിച്ചത്. പല ദിവസങ്ങളിലായി ആയിരുന്നു മോഷണം. പൈപ്പുകൾ മാന്നാറിലെ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു രീതി.
സി.സി ടി.വി പരിശോധിച്ച് മോഷണം നടത്താൻ ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ മാന്നാറിലെ കടയിൽനിന്ന് കണ്ടെടുത്തു. പുളിക്കീഴ് എസ്.ഐ എസ്. ഷജീമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.