Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികളെ...

കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണം -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
വീ​ണ ജോ​ര്‍ജ്
cancel
camera_alt

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ന​വാ​ധ്യാ​പ​ക​ ശാ​ക്തീ​ക​ര​ണം മ​ന്ത്രി വീ​ണ ജോ​ര്‍ജ് ​ഉദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: പു​തി​യ കാ​ല​ത്ത് വീ​ടു​ക​ള്‍ക്കു​ള്ളി​ലും ക്ലാ​സ് മു​റി​ക​ളി​ലും കു​ട്ടി​ക​ളെ കേ​ള്‍ക്കാ​നു​ള്ള ഇ​ട​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ​ല പ്ര​ശ്‌​ന​ങ്ങ​ളും അ​തി​ല്ലാ​താ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ന​വാ​ധ്യാ​പ​ക​ശാ​ക്തീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്‌​കൂ​ള്‍ ഹെ​ല്‍ത്ത് പ്രോ​ഗ്രാം ന​വീ​ക​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. എ​സ്‌.​സി.​ഇ.​ആ​ർ.​ടി.​സി റി​സ​ര്‍ച് ഓ​ഫി​സ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മ​ല​യാ​ളം റി​സ​ര്‍ച് ഓ​ഫി​സ​ര്‍ ഡി.​പി. അ​ജി, പ​രി​ശീ​ല​ക​രാ​യ ദി​നേ​ശ​ന്‍ പാ​ഞ്ചേ​രി, ഡോ. ​എം. ആ​ശ, കെ.​വി. പ്ര​ജി​ത, വി. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​റു ദി​വ​സ​ത്തെ ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ല്‍ 2019 നു​ശേ​ഷം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഡോ. ​വ​ര്‍ഗീ​സ് ജോ​ര്‍ജ്, പ്ര​ഫ. കെ. ​രാ​ജേ​ഷ് കു​മാ​ര്‍, സു​രേ​ഷ് സോ​മ, ജ്യോ​തി​ഷ് ബാ​ബു, ഡോ. ​ശ്രീ​വൃ​ന്ദാ നാ​യ​ര്‍, ഗം​ഗാ​ദേ​വി എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena george
News Summary - there should be space for children says Minister Veena George
Next Story