അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം
text_fieldsമോഷണം നടന്ന പെരിങ്ങരയിലെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
തിരുവല്ല: പെരിങ്ങരയിൽ അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ന്യൂ ആക്ലമൺ വീട്ടിൽ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മകനോടൊപ്പം 10 ദിവസം മുമ്പാണ് പത്മിനി കാനഡയിലേക്ക് പോയത്. മുറ്റം വൃത്തിയാക്കാൻ ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പുളിക്കീഴ് പൊലീസിനെ വിവരം അറിയിച്ചു.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മൂത്തമകൻ സ്ഥലത്ത് എത്തിയെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണക്കാക്കാനായിട്ടില്ല. പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

