പറക്കോട് ശക്തി തിയറ്ററിൽ തീപിടിത്തം
text_fieldsഅടൂർ: പറക്കോട് ശക്തി തിയറ്ററിൽ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ട് 5.15നാണ് തീപിടിത്തം ഉണ്ടായത്. ബാൽക്കണിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾ അടക്കമുള്ള ഉപയോഗശൂന്യമായ സാധനങ്ങളാണ് തീപിടിച്ച് കത്തിനശിച്ചത്. തീപിടിക്കാനുള്ള സാഹചര്യങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് അഗ്നിരക്ഷസേന പറയുന്നു.
സിനിമ കണ്ടിട്ട് ഇറങ്ങിയവരാരെങ്കിലും പുകവലിച്ചിട്ട് കുറ്റി എറിഞ്ഞതാകാം കാരണമെന്നു കരുതുന്നു. അസി. സ്റ്റേഷൻ ഓഫിസർ വേണുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ നിയാസുദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീജിത്, എം.സി. അജീഷ്, ഐ. ആർ. അനീഷ്, സജാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

