വിവരാവകാശത്തിന് തെറ്റായ മറുപടി: ഒറ്റയാള് സമരം നടത്തി
text_fieldsബാലന് വല്ലന നടത്തിയ ഒറ്റയാള്സമരം
പത്തനംതിട്ട: വിവരാവകാശ അപേക്ഷകള്ക്ക് തെറ്റായ മറുപടി നല്കിയ കിടങ്ങന്നൂര് വില്ലേജ് ഓഫിസര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകനായ ബാലന് വല്ലന കോഴഞ്ചേരി തഹസില്ദാര്ക്ക് പരാതി നല്കി. തുടര്ന്ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുതല് കലക്ടറേറ്റ് വരെ ഒറ്റയാള് പ്രകടനം നടത്തി.
ശബരിമല തിരുവാഭരണപാതയില് ഉള്പ്പെടുന്ന കിടങ്ങന്നൂര് ജങ്ഷനിലെ സ്ഥലത്തില് കുറേ ഭാഗം സ്വകാര്യവ്യക്തി വര്ഷങ്ങളായി കൈയേറിയെന്ന് ബാലൻ ആരോപിക്കുന്നു. വിഷയത്തിൽ വില്ലേജ് ഓഫിസര് സ്വീകരിച്ചു നടപടി അറിയാനാണ് ജൂലൈയിൽ വിവരാവകാശ അപേക്ഷ നല്കിയത്. വില്ലേജ് ഓഫിസര് മറുപടി നല്കാതെ വന്നപ്പോള് കോഴഞ്ചേരി തഹസില്ദാര്ക്ക് അപ്പീല് നല്കി. ഇതേ തുടര്ന്ന് വില്ലേജ് ഓഫിസര് നല്കിയ മറുപടി കൈവശക്കാരന് ഭൂമി ഒഴിഞ്ഞു എന്നാണ്.
എന്നാല്, കൈയേറ്റം തുടരുകയാണ്. കൂടാതെ ബാലന്റെ മറ്റ് പല അപേക്ഷകള്ക്കും ഫീസ് വാങ്ങിയെങ്കിലും മറുപടി നല്കിയിട്ടില്ല. ഇതില് പ്രതിഷേധിച്ചാണ് ഒറ്റയാള് സമരം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

