പൊതുയിടം എേൻറതും; രാത്രി നടത്തം ശ്രദ്ധേയമായി
text_fieldsപൊതുയിടം എേൻറതും എന്ന പേരില്‍ പത്തനംതിട്ടയില്‍ നടത്തിയ രാത്രി നടത്തത്തിന്
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നേതൃത്വം നല്കുന്നു
പത്തനംതിട്ട: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങള്‍ക്കും എതിരായി പൊതുബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ല വനിത ശിശുവികസന ഓഫിസിെൻറ നേതൃത്വത്തില്‍ പൊതുയിടം എേൻറതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ടവറില്‍നിന്നും ശനിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിച്ച രാത്രി നടത്തം 10ന് ജില്ല സ്റ്റേഡിയത്തില്‍ സമാപിച്ചു. പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. സക്കീര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ സുരക്ഷിതമാകുന്ന ഇടമാണ് സംസ്കാര സമ്പന്നമായതെന്ന് ചെയര്മാന് പറഞ്ഞു.
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സന്ദേശം നല്കി. മകന് മല്‍ഹാറിനൊപ്പമാണ് കലക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഇന്ദിരാമണിയമ്മ, അംബികാവേണു, പി.എസ്. തസ്നീം, താഹിറ, പ്രിയ ചന്ദ്രശേഖരന് നായര്‍ തുടങ്ങി അന്‍പതോളം പേര് രാത്രി നടത്തത്തില്‍ പങ്കെടുത്തു. അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയിലെ 53 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമായി വിവിധ ദിവസങ്ങളിലായി ജനപ്രതിനിധികള്‍, കോളജ് വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്ത്രീ സംഘടന പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

