വെള്ളപ്പൊക്കത്തിന്റെ മറവിൽ കൃഷിയിടത്തിലെ കപ്പ പറിച്ച് കടത്തി
text_fieldsവിശ്വനാഥൻ കൃഷിയിടത്തിൽ
തിരുവല്ല: വെള്ളപ്പൊക്കത്തിന്റെ മറവിൽ തോട്ടത്തിലെ കപ്പകൾ പൂർണമായി പറിച്ച് കടത്തിയതായി പരാതി. പടിഞ്ഞാറെ വെൺപാല കണ്ടനാട്ടിൽ വിശ്വനാഥൻ (75) കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ചക്രക്ഷാളനക്കടവിന് സമീപം കൃഷിചെയ്ത 2000 മൂടിൽ അധികം കപ്പയാണ് അപഹരിച്ചത്.
വെള്ളപ്പൊക്കമായതിനാൽ വിശ്വനാഥന് മൂന്നുദിവസം കൃഷിയിടത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഒന്നര ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയത്. വാഹനത്തിലെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. തിരുവല്ല പൊലീസിൽ പരാതിനൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

