സോളാർ ലൈറ്റ് തകർത്ത് ബാറ്ററി മോഷ്ടിച്ചു
text_fieldsമോതിരവയൽ 52 ഏക്കർ കോളനിയിലെ സോളാർ ലൈറ്റ്
റാന്നി: പട്ടികജാതി കോളനിയിൽ സ്ഥാപിച്ച സോളാർ ലൈറ്റ് തകർത്ത് ബാറ്ററി മോഷ്ടിച്ചു.
പഴവങ്ങാടി പഞ്ചായത്ത് മോതിരവയൽ 52 ഏക്കർ പട്ടികജാതി കോളനിയിൽ 2018 -19 ബ്ലോക്ക് അംഗം കെ. ഉത്തമന്റെ ഫണ്ട് ചെലവഴിച്ച് നിർമിച്ച ലൈറ്റ് ആണ് സാമൂഹികവിരുദ്ധർ തകർത്ത് ബാറ്ററി മോഷ്ടിച്ചത്. പ്രദേശത്ത് വൈദ്യുതി ഇല്ലാത്തപ്പോഴും മഴക്കാലങ്ങളിലും വഴിയാത്രക്കാരും താമസക്കാരും എല്ലാം ഈ സോളാർ ലൈറ്റിനെയാണ് ആശ്രയിച്ചു പോരുന്നത്.
ഈ ഭാഗത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ മദ്യപരുടെ ശല്യം ഏറെ ആണെന്നും പരാതിയുണ്ട്. ഇവിടത്തെ മദ്യപ ശല്യം ഇല്ലാതാക്കാനും സോളാർ ലൈറ്റ് തകർത്തവരെ കണ്ടെത്താനും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

