Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്തേനരുവി പമ്പ്...

പെരുന്തേനരുവി പമ്പ് ഹൗസിൽ നിന്ന് അണലിയെ പിടികൂടി

text_fields
bookmark_border
snake
cancel
camera_alt

പെ​രു​ന്തേ​ന​രു​വി പ​മ്പ് ഹൗ​സി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി 

റാ​ന്നി: പെ​രു​ന്തേ​ന​രു​വി ത​ട​യ​ണ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ്​ ഹൗ​സി​ല്‍നി​ന്ന് അ​ണ​ലി​യെ പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ പ​മ്പ്​ ഹൗ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് കു​ടി​വെ​ള്ള ടാ​ങ്കി​ല്‍ അ​ക​പ്പെ​ട്ട അ​ണ​ലി​യെ ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ര്‍മ​സേ​ന​യു​ടെ റാ​ന്നി യൂ​നി​റ്റി​നെ വി​വ​രം അ​റി​യി​ച്ചു.

ഇ​വി​ടെ​നി​ന്നാ​ണ് എ​രു​മേ​ലി അ​ട​ക്കം തീ​ര്‍ഥാ​ട​ന പാ​ത​യി​ലെ​ല്ലാം കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ആ​ർ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​എ​ഫ്.​ഒ കെ.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ബി.​എ​ഫ്.​ഒ എം. ​അ​ജ​യ​കു​മാ​ർ, ബി.​എ​ഫ്.​ഡി രാ​ജേ​ഷ്, ബി.​എ​ഫ്.​ഒ ജെ.​ആ​ർ. ര​ജ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം അ​ണ​ലി​യെ പി​ടി​കൂ​ടി റാ​ന്നി​യി​ലെ ദ്രു​ത​ക​ര്‍മ സേ​ന​യു​ടെ ഓ​ഫി​സി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ശ​ബ​രി​മ​ല വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakePerunthenaruvi pump house
News Summary - The snake was caught from the Perunthenaruvi pump house
Next Story