കര്‍ക്കടകമാസ പൂജക്ക് ശബരിമല നട തുറന്നു
text_fieldsശബരിമല
ശബരിമല: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമലയിൽ നട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന്, തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.
പിന്നാെല, ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപം തെളിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നു. കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ച മുതല്‍ ഭക്തര്‍ ക്ഷേത്രസന്നിധിയിൽ എത്തും. പുലര്‍ച്ച അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ 5000 ഭക്തര്‍ക്ക് വീതമാണ് ദര്‍ശനത്തിന് അവസരം. നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ അഞ്ചുദിവസവും ഉണ്ടാകും. ഈമാസം 21ന് രാത്രി നട അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

