പ്രസ് ക്ലബിന്റെ നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തു
text_fieldsപത്തനംതിട്ട പ്രസ്ക്ലബിെൻറ നവീകരിച്ച ഹാളിെൻറ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിക്കുന്നു
പത്തനംതിട്ട: പ്രസ് ക്ലബിെൻറ നവീകരിച്ച ഹാളിെൻറ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിച്ചു. പത്രപ്രവര്ത്തക യൂനിയന് ജില്ല ഘടകം പുറത്തിറക്കിയ 'അതിജീവനം' സുവനീര് മുന് എം.എൽ.എ രാജു എബ്രഹാം പ്രകാശനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില് ലോക്ഡൗണ്കാലത്തെ വിവിധ മേഖലകളിലുള്ളവര്ക്കായി നല്കിയ സേവനങ്ങളെ മാനിച്ച് ജില്ല സ്പോര്ട്സ് കൗണ്സില് പ്രസിഡൻറ് കെ. അനില്കുമാറിനെ ഡെപ്യൂട്ടി സ്പീക്കര് ആദരിച്ചു.
സ്പോര്ട്സ് കൗണ്സില് അടുക്കളയിലേക്ക് പ്രസ് ക്ലബ് ഭക്ഷ്യസാധനങ്ങള് കൈമാറി. സെക്രട്ടറി ബിജു കുര്യന്, ട്രഷറര് ആര്. അശോകന് എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

