Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട ജനറൽ...

പ​ത്ത​നം​തി​ട്ട ജനറൽ ആശുപത്രിയിലെ അവശേഷിച്ച സീലിങ്ങും ഇളക്കി മാറ്റി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജനറൽ ആശുപത്രിയിലെ അവശേഷിച്ച സീലിങ്ങും ഇളക്കി മാറ്റി
cancel
camera_alt

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ

മേ​ൽ​ക്കൂ​ര​യു​ടെ സീ​ലി​ങ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​വ​ശേ​ഷി​ച്ച സീ​ലി​ങ്ങും ഇ​ള​ക്കി മാ​റ്റി. ചൊ​വ്വാ​ഴ്ച ഒ.​പി​ക്ക് സ​മീ​പം സീ​ലി​ങ്​ ഇ​ള​കി വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് മു​ഴു​വ​നും ഇ​ള​ക്കി മാ​റ്റി​യ​ത്. ഇ​ത്​ ഏ​തു​സ​മ​യ​ത്തും വീ​ഴു​ന്ന നി​ല​യി​ലാ​യി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ഒ.​പി, കാ​ഷ്വാ​ൽ​റ്റി വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്ലോ​ക്ക് പൊ​ളി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ പു​തി​യ സീ​ലി​ങ്​ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണ​ക്ക​രാ​റും ഒ​പ്പി​ട്ടു. 2019-20ൽ ​ഹൗ​സി​ങ്​ ബോ​ർ​ഡാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ബ്ലോ​ക്കി​നും ഒ.​പി ബ്ലോ​ക്കി​നും സീ​ലി​ങ്​ സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സീ​ലി​ങ്​ ഇ​ള​കി വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല വാ​ർ​ഡും ഇ​തി​ന് സ​മീ​പ​ത്താ​ണ്. രോ​ഗി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ്​ സീ​ലി​ങ്​ ത​ല​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta General Hospital
News Summary - The remaining ceiling of Pathanamthitta General Hospital was also removed
Next Story