Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലത്തിനായി വേർതിരിച്ച...

പാലത്തിനായി വേർതിരിച്ച ഭൂമി കൈയേറിയത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞു

text_fields
bookmark_border
പാലത്തിനായി വേർതിരിച്ച ഭൂമി കൈയേറിയത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞു
cancel

റാ​ന്നി: സ​മാ​ന്ത​ര പാ​ല​ത്തി​നാ​യി അ​ള​ന്ന് ക​ല്ലി​ട്ട ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി കെ​ട്ടി​യെ​ടു​ത്ത​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം ത​ട​ഞ്ഞു. കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​െൻറ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത്, വ​സ്തു ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. സ​ർ​ക്കാ​ർ അ​ള​ന്ന് കു​റ്റി​വെ​ച്ച ഭൂ​മി​യി​ൽ അ​ധി​മാ​യി കെ​ട്ടി​യ ക​ൽ​ക്കെ​ട്ട് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി.​ബി. സു​ബാ​ഷ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. റാ​ന്നി ടൗ​ണി​ന്​ സ​മീ​പം ഇ​ത്ത​ര​ത്തി​ൽ കൈ​യേ​റ്റം ന​ട​ന്ന​ത് നാ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്നു. പാ​ല​ത്തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ അ​ള​ന്ന് കു​റ്റി​വെ​ച്ചി​ട​ത്താ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്, അ​റി​യാ​തെ ചെ​യ്ത​താ​െ​ണ​ന്നാ​ണ് വ​സ്തു ഉ​ട​മ പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ സ്ഥ​ല​ത്തി​ൽ ഇ​റ​ക്കി​പ്പ​ണി​ത​ത് പൊ​ളി​ച്ചു​മാ​റ്റാ​മെ​ന്ന് ഉ​ട​മ സ​മ്മ​തി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പു​തു​താ​യി പ​ണി​ത തൂ​ണി​നോ​ട് ചേ​ർ​ന്ന്, ആ​റ് അ​ടി​യോ​ളം വീ​തി​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്​ വ​ലി​യ കാ​ന​ക​ൾ എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ക​ൽ​കെ​ട്ട് പ​ണി​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam impactpwd
News Summary - The Public Works Department has blocked the encroachment of land set aside for the bridge
Next Story