കോട്ടാങ്ങലിൽ പ്രസിഡന്റിനെതിരായ അവിശ്വാസം പരാജയപ്പെട്ടു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫിലെ പ്രസിഡന്റ് ബിനു ജോസഫിനെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു.ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ രശ്മിദാസായിരുന്നു വരണാധികാരി.
വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച നടക്കും. ആറു മാസം മുമ്പും ബി.ജെ.പി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകി പരാജയപ്പെട്ടിരുന്നു.13 അംഗ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എൽ.ഡി.എഫ് -അഞ്ച്, ബി.ജെ.പി -അഞ്ച്, യു.ഡി.എഫ് -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

