കാർ യാത്രികരെ ആക്രമിച്ച്പണംകവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാനപ്രതി പിടിയിൽ
text_fieldsതിരുവല്ല: എം.സി റോഡിലെ ഇടിഞ്ഞില്ലത്ത് കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. പെരുംതുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫാണ് (29) തിരുവല്ല പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ ഏഴിന് രാത്രി 10 മണിക്കായിരുന്നു സംഭവം.
ബൈക്ക് കുറുകെവെച്ച് കാർ തടഞ്ഞശേഷം കാറിെൻറ മുൻവശത്തെ ചില്ലടക്കം മാരകായുധങ്ങൾ ഉപയോഗിച്ച് തകർത്ത പ്രതികൾ കാർ യാത്രികരെ ആക്രമിച്ചശേഷം കാറിെൻറ ഡാഷ് ബോഡിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. തിരുവല്ല സ്വദേശിയായ ഷെറിനും സുഹൃത്ത് സന്തോഷുമാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഷെറിെൻറ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതികൾക്കുവേണ്ടി പൊലീസ് നടത്തിയ തിരച്ചിലിലാണ് സനൽ ജോസഫ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് നാലു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ എ. അനീസ് പറഞ്ഞു.

