ജനപ്രതിനിധികളുടെ ഇടപെടൽ നാട്ടുകാരെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തി
text_fieldsകോയിപ്രം പഞ്ചായത്തിലെ ഏഴാം വാർഡിൽ പുല്ലാട് തെറ്റുപാറ ഭാഗത്ത് പി.ഐ.പി കനാലിന് അടിയിലൂടെ ഒഴുകുന്ന ഇരപ്പൻതോട് വൃത്തിയാക്കുന്നു
പത്തനംതിട്ട: ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടൽ ഇരുപതോളം വീടുകളെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തി. കോയിപ്രം പഞ്ചായത്തിലെ ഏഴാം വാർഡിൽ പുല്ലാട് തെറ്റുപാറ ഭാഗത്ത് പി.ഐ.പി കനാലിന് അടിയിലൂടെ ഒഴുകുന്ന ഇരപ്പൻ തോടാണ് ശക്തമായ മഴയിൽ കരകവിഞ്ഞത് ഇരുപതോളം വീടുകളിൽ വെള്ളം കയറിയത്.
വെള്ളം ഒഴുകി പോേകണ്ട കനാലിന് അടിയിലൂടെയുള്ള തോട് മാലിന്യങ്ങളും ചപ്പുചവറുകളും തങ്ങി അടഞ്ഞു പോകുകയും വെള്ളം ഒഴുകാതെ വീടുകളിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറുകയുമായിരുന്നു. രാത്രി ഒരു മണിയോട് കൂടിയാണ് സംഭവം. പ്രദേശവാസികൾ പഞ്ചായത്ത് മെംബർ ലിജോയ് കുന്നപ്പുഴയെയും ബ്ലോക്ക് പഞ്ചായത്ത് മെംബർ അനീഷ് കുന്നപ്പുഴയെയും വിവരം അറിയിച്ചതിനെ തുടർന്ന് മെംബർമാരും കോയിപ്രം പൊലീസും സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹകരണത്തോടെയാണ് നടപടികൾ സ്വീകരിച്ചത്. മുൻ പഞ്ചായത്ത് മെംബർ ഷിബു കുന്നപ്പുഴ, സി.പി.എം പുല്ലാട് ബ്രാഞ്ച് സെക്രട്ടറി ജയലാൽ, ജില്ല പഞ്ചായത്ത്അംഗം ജിജി മാത്യു, കൊച്ചുമോൻ മേമന എന്നിവരും പിന്തുണ നൽകി.
രാത്രി ഒരു മണിക്ക് തുടങ്ങിയ ദൗത്യം അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിയോട് കൂടിയാണ് തീർന്നത്. തോടിെൻറ മുകൾ ഭാഗം പൊട്ടിച്ച് വിട്ടാണ് വെള്ളം ഒഴുക്കി വിട്ടത്. 3 മാസം മുമ്പ് 15 ലക്ഷത്തിലേറെ തുക ചെലവഴിച്ച് കനാലിെൻറ അടിയിലൂടെ ടണൽ നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, അശാസ്ത്രീയമായ നിർമാണമായിരുന്നു എന്ന് ജനങ്ങൾ ആരോപിക്കുന്നു. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിലെ വെള്ളം ഒഴുകിപ്പോകാൻ ഈ സൗകര്യം അപര്യാപ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

