യുവതി വീട്ടിൽ തൂങ്ങി മരിച്ച സംഭവം; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
text_fieldsശ്രീകാന്ത്
പന്തളം: ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ കാമുകൻ അറസ്റ്റിൽ.
പന്തളം പൂഴിക്കാട് തൂമല മനു മന്ദിരത്തിൽ തൃഷ്ണമോളിന്റെ (27) മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് ബിനുകുമാറിന്റെ സുഹൃത്തായ പന്തളം തോട്ടക്കോണം മുളമ്പുഴ മലയ്യത്ത് വീട്ടിൽ ശ്രീകാന്തിനെ (31) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അവിവാഹിതനാണ്. കഴിഞ്ഞ ഒക്ടോബർ 30നാണ് തൃഷ്ണമോളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാന്ത് ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു.
മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലെ മൊബൈൽ ഫോൺ സംഭാഷണം പൊലീസിന് കിട്ടിയിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഫോണിലൂടെ ശ്രീകാന്തിനെ അറിയിച്ചതും തെളിവായി.
ആത്മഹത്യ പ്രരണക്കുറ്റമാണ് ഇയാളുടെമേൽ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.