ഭാര്യയെ വെട്ടിയ സംഭവം: തെളിവെടുപ്പ് പൂർത്തിയായില്ല
text_fieldsകോന്നി: കലഞ്ഞൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് പൂർത്തിയായില്ല. പ്രതി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ തെളിവുകൾ ശേഖരിക്കുന്നതിൽ ആശയക്കുഴപ്പത്തിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കലഞ്ഞൂർ പറയൻകോഡ് ചാവടിമലയിൽ വീട്ടിൽ വിദ്യയെ (27) ഭർത്താവ് ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനത്തിൽ സന്തോഷ് (28) രാത്രി വീട്ടിൽകയറി വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിക്കുയായിരുന്നു. തലക്കും ഇടത് കൈമുട്ടിന് താഴെയും വെട്ടേറ്റിരുന്നു.
തടസ്സംപിടിക്കുവാൻ എത്തിയ വിദ്യയുടെ അച്ഛൻ വിജയനും പരിക്കേറ്റു. തുടർന്ന് സന്തോഷിനെ പിടികൂടുകയും റിമാൻഡ് ചെയ്തതിനുശേഷം വീണ്ടും കസ്റ്റഡിയിൽവാങ്ങി കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തുകയും ചെയ്തുകൂടൽ ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആയുധം ഉപേക്ഷിച്ചെന്ന് പ്രതി സമ്മതിക്കുന്ന സ്ഥലത്തെ കാടുകൾ വെട്ടിമാറ്റി രണ്ടാംദിവസം പരിശോധന നടത്തിയെങ്കിലും ഒരു തെളിവുകളും ലഭിച്ചില്ല.പ്രതി പറയുന്ന സ്ഥലങ്ങളിൽ ഡോഗ് സ്‌ക്വാഡിനെയും മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. പരിക്കേറ്റ വിദ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

