മെഴുവേലി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു
text_fieldsപത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന ആവശ്യം യാഥാർഥ്യമായതായി മന്ത്രി വീണ ജോര്‍ജ്. മെഴുവേലി സര്‍ക്കാര്‍ എൽ.പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനവും നിർമാണം പൂര്‍ത്തിയായ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെ 28 ലക്ഷം രൂപ ചെലവിലാണ് മെഴുവേലി മോഡൽ എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കെട്ടിടം നിർമിച്ചത്. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്കൂൾ കെട്ടിടം നിര്‍മിക്കുന്നത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോ മോൻ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എ.എക്സ്.ഇ അനില റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ ജയാ സിന്ധു, അംഗങ്ങളായ രജനി ബിജു, നിത്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി.സ്റ്റാലിൻ, അനീഷ് മോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

