Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടിത്തറ പൂർത്തിയായി;...

അടിത്തറ പൂർത്തിയായി; ഗവിയിൽ മൊബൈൽ ടവർ ഉയരുന്നു

text_fields
bookmark_border
mobile tower stolen
cancel
camera_alt

representational image

ചി​റ്റാ​ർ: ഗ​വി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ സി​ഗ്​​ന​ൽ -ഇ​ന്റ​ർ​നെ​റ്റ്​ ല​ഭ്യ​ത​ക്കാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റി​ന്റെ അ​ടി​ത്ത​റ പൂ​ർ​ത്തീ​ക​രി​ച്ച്​ ട​വ​ർ നി​ർ​മാ​ണം തു​ട​ങ്ങി. ബി.​എ​സ്.​എ​ൻ.​എ​ൽ 2ജി, 3​ജി സ​ർ​വി​സു​ക​ൾ ഇ​പ്പോ​ൾ ആ​രം​ഭി​ക്കും. ആ​റു​മാ​സ​ത്തി​ന​കം 4ജി​ലേ​ക്ക് മാ​റും. ഇ​തോ​ടെ ഏ​താ​ണ്ട് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പൊ​ന്ന​മ്പ​ല​മേ​ട് ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ-​ഇ​ന്റ​ർ​നെ​റ്റ്​ ല​ഭ്യ​മാ​കും.

150ഓ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ര​ണ്ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ ഒ​ഴി​ച്ചാ​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും ഇ​വി​ട​ത്തു​കാ​ർ​ക്ക്​ പു​റ​ത്തു​ക​ട​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്.

മൊ​ബൈ​ൽ സി​ഗ്​​ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ, കോ​വി​ഡ്​ കാ​ല​ത്ത്​ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​വും ഗ​വി​യി​ൽ അ​പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു.മൊ​ബൈ​ൽ സി​ഗ്​​ന​ൽ തേ​ടി ഉ​ൾ​വ​ന​ത്തി​ലെ മ​ല​മു​ക​ളി​ലേ​ക്ക് ക​യ​റി​യ കു​ട്ടി​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ അ​ന്ന്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്.

ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ കെ.​എ​സ്.​ഇ.​ബി​യി​ലും കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​നി​ലും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​സ​മ​യ​ത്ത് കൊ​ച്ചു​പ​മ്പ​യി​ൽ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു.

‘ഗ​വി​യി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ടെ​ലി​ഫോ​ൺ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗ​വി ട്രൈ​ബ​ൽ സ്കൂ​ളി​ൽ ക​മ്പ്യൂ​ട്ട​റു​ക​ളും പ്രി​ന്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റും വാ​ങ്ങു​ന്ന​തി​നും എം.​പി ഫ​ണ്ടി​ൽ​നി​ന്ന്​ പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു' –ആ​ന്‍റോ ആ​ന്‍റ​ണി എം.​പി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile towerGavi
News Summary - The foundation is complete; Mobile tower is coming up in Gavi
Next Story