Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാർട്ടി ഏതായാലും...

പാർട്ടി ഏതായാലും കുട്ട​െൻറ കടയിൽ കൊടി റെഡി

text_fields
bookmark_border
പാർട്ടി ഏതായാലും കുട്ട​െൻറ കടയിൽ കൊടി റെഡി
cancel

റാന്നി: കുട്ട​െൻറ കടയിൽ ഇല്ലാത്ത പാർട്ടി കൊടികൾ ഇല്ല. റാന്നി ഇട്ടിയാപ്പാറയിൽ പ്രവർത്തിക്കുന്ന സർഗം മ്യൂസിക് ഉടമ കുട്ടനാണ്​ എല്ലാ പാർട്ടികളുടെയും കൊടികൾ വിൽപനക്ക്​ നിരത്തിയിരിക്കുന്നത്​.

2018ലെ പ്രളയത്തിൽ കുട്ട​െൻറ കട പൂർണമായി മുങ്ങിയിരുന്നു. അന്നുണ്ടായ നഷ്​ടം ചില്ലറയല്ല. അതിനുപിന്നാലെയാണ് കോവിഡ് എത്തിയത്.

കൊടികൾക്ക് പുറമെ തൊപ്പി, വിവിധ നിറത്തിലുള്ള തോരണം, ഷാളുകൾ, ബാഡ്ജുകൾ എന്നിവയും വിൽപനക്കുണ്ട്. പാർട്ടികളുടെ ചിഹ്നം പ്രിൻറ് ചെയ്ത മാസ്കുകളും ഉണ്ട്.

ആവശ്യക്കാർക്ക് വിവിധ നിറത്തിലുള്ള ബലൂണുകൾ ഇറക്കാനും ഉദ്ദേശിക്കുന്നുണ്ട്​. എല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്ന ഉൽപന്നങ്ങളാണെന്ന് കുട്ടൻ പറഞ്ഞു.

Show Full Article
TAGS:panchayat election 2020 
Web Title - The flag is ready if any party
Next Story