Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത്യുഷ്ണത്തിൽ വിയർത്ത് ജില്ല; വീട്ടമ്മക്ക് സൂര്യാതപമേറ്റു

text_fields
bookmark_border
വേനൽ ചൂട് ഉയരുകയും അന്തരീക്ഷത്തിലെ ഉയർന്ന ഊർപ്പം കാരണമുള്ള അത്യുഷ്ണം അസഹ്യമാവുകയും ചെയ്തതോടെ ജനങ്ങളും പക്ഷിമൃഗാദികളുമെല്ലാം ഏറെ ദുരിതത്തിലാണ്
അത്യുഷ്ണത്തിൽ വിയർത്ത് ജില്ല; വീട്ടമ്മക്ക് സൂര്യാതപമേറ്റു
cancel

പത്തനംതിട്ട: അത്യുഷ്ണത്തിൽ വിയർത്ത് ജില്ല. ഇലന്തൂർ സ്വദേശിനിക്ക് സൂര്യാതപമേറ്റു. ഇലന്തൂർ വാര്യപുരത്തിന് സമീപം മുക്കൂട് സ്വദേശിനി ലാജോ ഭവനിൽ വിലാസിനിക്കാണ് സൂര്യാതപമേറ്റത്. ഉണക്കാനിട്ട കപ്പ എടുക്കാൻ അൽപസമയം വെയിലിലിറങ്ങിയപ്പോഴാണ് സൂര്യാതപമേറ്റത്. വല്ലാത്ത അസ്വസ്ഥതയുണ്ടായെങ്കിലും സൂര്യാതപമേറ്റതായി മനസ്സിലായില്ലെന്ന് വിലാസിനിയമ്മ പറഞ്ഞു. കണ്ണിന് താഴെയും മുഖവും പൊള്ളി. രണ്ട് ദിവസം കഴിഞ്ഞാണ് സൂര്യാതപമേറ്റത് തിരിച്ചറിഞ്ഞും ആശുപത്രിയിൽ പോയതും.

വേനൽ ചൂട് ഉയരുകയും അന്തരീക്ഷത്തിലെ ഉയർന്ന ഊർപ്പം കാരണമുള്ള അത്യുഷ്ണം അസഹ്യമാവുകയും ചെയ്തതോടെ പത്തനംതിട്ടയിലും ജനങ്ങളും പക്ഷിമൃഗാദികളുമെല്ലാം ഏറെ ദുരിതത്തിലാണ്. അൾട്രാവയലറ്റ് രശ്‌മികളുടെ അളവ് അധികരിച്ചത് വേനൽ ചൂടിനെ കൂടുതൽ അപകടകരമാക്കുന്നു. പകൽ 11 മണി മുതൽ 3 വരെയുള്ള സമയം വെയിൽ ഏൽക്കുന്ന തരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പത്തനംതിട്ടയിൽ ഇതൊന്നും ബാധിക്കില്ല എന്ന മട്ടിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോൾ ഉയർന്ന അന്തരീക്ഷത്തിലെ ഈർപ്പം കാരണമുള്ള അത്യുഷ്ണം അസഹ്യമാവുകയും സൂര്യപ്രകാശത്തിലെ ഉയർന്ന അൾട്രാവയലറ്റ് രശ്‌മികളുടെ അളവ് വെയിലിനെ അപകടകരമാക്കുകയും ചെയ്യുന്നു. സാധാരണ പത്താമുദത്തോടനുബന്ധിച്ച് ലഭിക്കുന്ന വേനൽമഴ ഇത്തവണ നാമമാത്രമായാണ് ജില്ലയിൽ ലഭിച്ചത്. വേനൽ മഴ വൈകിയാൽ ഏറെ പ്രത്യാഘാതങ്ങൾ ഇനിയും നേരിടേണ്ടിവരും.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ശ്രദ്ധിക്കുക

• പ​ക​ൽ 10 മു​ത​ൽ 3 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​രം ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

• പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ക​ട​ലി​ലും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ, ബൈ​ക്ക് യാ​ത്ര​ക്കാ​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ആ​ൽ​ബ​നി​സം അ​വ​സ്ഥ​യു​ള്ള​വ​ർ, നേ​ത്ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, മ​റ്റ് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

• പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തി​റ​റ​ങ്ങു​മ്പോ​ൾ തൊ​പ്പി, കു​ട, സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം.

• യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ൽ ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക.

• മ​ല​മ്പ്ര​ദേ​ശ​ങ്ങ​ൾ, ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​വെ അ​ൾ​ട്രാ​വ​യ​ല​റ്റ്​ സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും. മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ്​ സൂ​ചി​ക​യു​ണ്ടാ​വാം. ഇ​തി​ന് പു​റ​മെ ജ​ലാ​ശ​യം, മ​ണ​ൽ തു​ട​ങ്ങി​യ പ്ര​ത​ല​ങ്ങ​ൾ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലും അ​ൾ​ട്രാ​വ​യ​ല​റ്റ്​ സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The district is sweating in the extreme heat; Housewife suffers from heatstroke
Next Story