ദിശാ സൂചികകൾ തുരുമ്പെടുത്തു; തണ്ണിത്തോട് റൂട്ടിൽ അപകട യാത്ര
text_fieldsതുരുമ്പെടുത്ത ദിശാ സൂചിക
കോന്നി: കോന്നി-തണ്ണിത്തോട് റോഡിൽ ഞള്ളൂരിലെ ദിശാ സൂചികകൾ ഇളകി തൂങ്ങിയിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള കൊടുംവളവിൽ സ്ഥാപിച്ച പ്രധാന ദിശാസൂചിക തുരുമ്പെടുക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മറ്റുള്ള ബോർഡുകൾ കാടുകയറി യാത്രക്കാർക്ക് കാണാനും കഴിയില്ല. സിഗ്നൽ സ്റ്റമ്പുകൾ പലതും വാഹനങ്ങൾ തട്ടിയും മറ്റും ഇളകിപ്പോകുകയും ചെയ്തു. കോന്നി-തണ്ണിത്തോട്-ചിറ്റാർ റോഡിൽ കൊടുംവളവുകൾ ഉള്ളതിനാൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. രാത്രി യാത്രയിൽ മഞ്ഞ് വീഴുന്നത് പതിവായതിനാൽ ഈ സിഗ്നൽ ബോർഡുകളും സ്റ്റമ്പുകളും കണ്ടാണ് യാത്രക്കാർ റോഡ് തിരിച്ചറിയുന്നത് തന്നെ. വിവിധ ജില്ലകളിൽനിന്നും വരുന്ന വിനോദസഞ്ചാരികളാണ് ഈ വഴി വരുന്നവരിൽ ഏറെയും. ഇവർ അപകടത്തിൽപെടുന്നതിനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

