അധ്യയന വർഷത്തെ വരവേൽക്കാൻ അറിവിന്റെ വർണ കൂടാരമൊരുങ്ങി
text_fieldsനവീകരിച്ച കല്ലുപ്പാറ ഗവ.എൽ.പി സ്കൂൾ
മല്ലപ്പള്ളി: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ അറിവിന്റെ വർണക്കൂടാരമൊരുക്കുകയാണ് കല്ലൂപ്പാറ പഞ്ചായത്തിലെ പത്താം വാർഡിലെ ഗവ. എൽ.പി സ്കൂൾ. സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ‘വർണകൂടാരം’പദ്ധതിയാണ് സ്കൂളിന്റെ മുഖച്ഛായ മാറ്റിയത്. ജൈവ പ്രകൃതിയും പരിസ്ഥിതി സൗഹൃദവുമായ ചുറ്റുപാടുകളാണ് പദ്ധതി പ്രകാരം പൂർത്തിയാക്കിയത്. ഇതിൽ ജലാശയങ്ങൾ, ശലഭോദ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, പ്രകൃതി പഠന ഹരിതയിടങ്ങൾ, പാർപ്പിടം, ഗതാഗതം, പൊതു സ്ഥാപനങ്ങൾ, ഉത്സവം, മണ്ണ് തുടങ്ങിയവക്ക് അനുയോജ്യമായ നിർമിതികളാണ് കെട്ടിടത്തിനുള്ളിലും പുറത്തും വിഭാവനം ചെയ്തിരുന്നത്.
കുട്ടികളുടെ കലാപ്രകടനങ്ങളുടെ ആവിഷ്കാരത്തിനും കരകൗശല നിർമാണ പ്രവർത്തനങ്ങൾക്കും ശാസ്ത്രാനുഭവങ്ങൾക്കുമായി പ്രത്യേക സ്ഥലവും ഒരുക്കിയിരുന്നു. വായനയും എഴുത്തും പ്രചോദിപ്പിക്കാനും ഇടങ്ങൾ ഒരുക്കിയിരുന്ന സ്കൂൾ ചിത്രരചനയുടെ വൈവിധ്യമാർന്ന സങ്കേതങ്ങൾ പരിചയപ്പെടാനും പരീക്ഷിക്കാനും വർണ്ണയിടവും പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. കെട്ടിടത്തിന്റെ പരിസരത്ത് ഹെലികോപ്ടറിന്റെയും ഗുഹയുടെയും വർഷങ്ങൾ പഴക്കമുള്ള ബദാം മരത്തിന്റെ കുറ്റിയിൽ നിർമിച്ച ശിൽപവും വർണ കാഴ്ചക്ക് മാറ്റുകൂട്ടുന്ന പെയിന്റിങ്ങും വേറിട്ട കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

