Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതമിഴ്നാട് പൊലീസ്...

തമിഴ്നാട് പൊലീസ് തിരയുന്ന മോഷണക്കേസ് പ്രതിയെ ചിറ്റാർ പൊലീസ് പിടികൂടി

text_fields
bookmark_border
തമിഴ്നാട് പൊലീസ് തിരയുന്ന മോഷണക്കേസ് പ്രതിയെ ചിറ്റാർ പൊലീസ് പിടികൂടി
cancel

പ​ത്ത​നം​തി​ട്ട: ത​മി​ഴ്നാ​ട് പൊ​ലീ​സ് ഒ​ന്ന​ര വ​ർ​ഷ​മാ​യി തി​ര​യു​ന്ന നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ചി​റ്റാ​ർ നീ​ലി​പി​ലാ​വി​ൽ​നി​ന്ന്​ ചി​റ്റാ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളെ പി​ന്നീ​ട്​ ത​മി​ഴ്നാ​ട് പൊ​ലീ​സി​ന് കൈ​മാ​റി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി മു​ന്നീ​ർ​പ​ള്ളം മേ​ല​ക​രു​ൺ​കു​ളം, 31/2 സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് സ്ട്രീ​റ്റി​ൽ മൈ​ദീ​ൻ പി​ച്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​റ്റാ​ർ എ​സ്.​ഐ ര​വീ​ന്ദ്ര​ൻ നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ മി​ഥു​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന മോ​ഷ്ടാ​വി​നെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്, ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി ക​ല്ലി​ടി​ക്കു​റി​ച്ചി എ​സ്.​ഐ അ​ൽ​വ​റി​നും സം​ഘ​ത്തി​നും ഇ​യാ​ളെ കൈ​മാ​റി. വാ​ഹ​ന മോ​ഷ​ണം ശീ​ല​മാ​ക്കി​യ ഇ​യാ​ൾ, ക​ഴി​ഞ്ഞ 30ന് ​ക​ല്ലി​ടി​ക്കു​റി​ച്ചി​യി​ൽ​നി​ന്ന്​ ബ​ജാ​ജ് പ്ലാ​റ്റി​ന ബൈ​ക്ക്​ മോ​ഷ്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സീ​ത​ത്തോ​ട് എ​ത്തി​യ മോ​ഷ്ടാ​വ് ടൈ​ൽ​സ് പ​ണി​യും മേ​സ്തി​രി പ​ണി​യു​മൊ​ക്കെ​യാ​യി പ​ല​ർ​ക്കൊ​പ്പം കൂ​ടി. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​റ്റാ​ർ പൊ​ലീ​സി​നെ വി​വ​രം ധ​രി​പ്പി​ച്ചു. പ്ര​ദേ​ശം വ​ള​ഞ്ഞ പൊ​ലീ​സ് സം​ഘം, ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​യ​ച്ച ഇ​യാ​ളു​ടെ ഫോ​ട്ടോ കാ​ട്ടി ത​ദ്ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രോ​ട് അ​ന്വേ​ഷി​ക്കു​ക​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട് പൊ​ലീ​സ് സം​ഘ​വും ഒ​പ്പ​മു​ണ്ടാ​യി. മോ​ഷ്ടി​ച്ച ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu policeaccusedarrestedChittar police
News Summary - The Chittar police arrested the accused in the theft case who was wanted by the Tamil Nadu police
Next Story