മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുമറിച്ചതായ ആരോപണം ശക്തിപ്പെടുന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ ബി.ജെ.പി വോട്ടുമറിച്ചു എന്ന ആരോപണം ശക്തിപ്പെടുന്നു. റാന്നി, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലാണ് വോട്ട് മറിക്കൽ ആരോപണം ഉയരുന്നത്. അതിെൻറ ഗുണം ലഭിച്ചത് ആർെക്കന്നതിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരുന്നു. ആറന്മുളയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനന്തഗോപൻ രംഗെത്തത്തി. അതിനു പിന്നാലെയാണ് റാന്നിയിലും തിരുവല്ലയിലും ആരോപണമുയരുന്നത്. മൂന്നിടത്തും ഡീൽ നടന്നുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കോന്നിയിലും ബി.ജെ.പി- എൽ.ഡി.എഫ് കച്ചവടം നടന്നുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
റാന്നി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് വോട്ടുകൾ കുറയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതിെൻറ അടിസ്ഥാനത്തിലാണ് വോട്ട് കച്ചവട ആരോപണം ശക്തമാകുന്നത്. റാന്നിയിൽ കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ എൻ.ഡി.എക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസിലെ കെ. പത്മകുമാർ 28,201 വോട്ടുകളാണ് നേടിയത്. 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ 39,560 വോട്ടുകളും നേടി. ഇത്തവണ മണ്ഡലത്തിൽ ബി.ഡി.ജെ.എസിനുവേണ്ടി ബി.ജെ.പി പ്രവർത്തകർ വേണ്ടത്ര സഹകരിച്ചിെല്ലന്ന ആരോപണം പ്രചാരണം പകുതിയായപ്പോഴെ ഉയർന്നിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് വോട്ടു കച്ചവടം എൽ.ഡി.എഫും യു.ഡി.എഫും ഉയർത്തിയത്. ക്രൈസ്തവർ ഏറെയുള്ള റാന്നിയിൽ കേരള കോൺഗ്രസ് ഹിന്ദു സ്ഥാനാർഥിയെ നിർത്തിയത് ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
ബി.ജെ.പിക്ക് വോട്ടുകുറഞ്ഞാൽ അതിെൻറ ഫലം യു.ഡി.എഫിനാണെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ആറന്മുളയിൽ 2016ൽ എൻ.ഡി.എക്കുവേണ്ടി മത്സരിച്ച ബി.ജെ.പി സംസ്ഥാന ജനറൽ െസക്രട്ടറി എം.ടി. രമേശ് 37,906 വോട്ടുകൾ നേടിയിരുന്നു. 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ എൻ.ഡി.ക്കുേവണ്ടി മത്സരിച്ച കെ. സുരേന്ദ്രൻ 50,497 വോട്ടുകളും നേടി. ഇത്തവണ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പേരുകേട്ട ആളല്ലാതായതോെടയാണ് ഡീൽ ആരോപണവുമായി ആർ.എസ്.എസ് നേതാവ് ബാലശങ്കർ രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് പോയി എന്നാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഉയരുന്ന ആരോപണം.
യു.ഡി.എഫ് സ്ഥാനാർഥി കെ. ശിവദാസൻ നായർ പറയുന്നത് ഡീൽ നടന്നുവെന്നും അത് സി.പി.എമ്മുമായിട്ടാണെന്നുമാണ്. തിരുവല്ലയിൽ 2016ലെ നിയമസഭ തെരെഞ്ഞടുപ്പിൽ എൻ.ഡി.എക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസിലെ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് 31,439 വോട്ടുകൾ നേടിയിരുന്നു. 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ കെ. സുരേന്ദ്രൻ 40,186 വോട്ടുകൾ നേടി. മണ്ഡലത്തിൽ 30,000േത്താളം ബി.ജെ.പിയുടെ ഉറച്ച വോട്ടുകളുണ്ടെന്നാണ് കണക്കാക്കെപ്പടുന്നത്. ഇത്തവണ 20,000വോട്ടുകളിൽ താഴെ മാത്രമെ ബി.ജെ.പി നേടുകയുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനടയായിരുന്നു സ്ഥാനാർഥിയെങ്കിലും പാർട്ടിക്കുള്ളിൽ ഗ്രൂപ്പുപോര് ശക്തമായിരുന്നുവെന്നും ഒരുവിഭാഗം പാടെ കൂറുമാറിയെന്നുമാണ് ഉയരുന്ന ആരോപണം. അങ്ങനെ സംഭവിച്ചിട്ടുെണ്ടങ്കിൽ അതിെൻറ ഗുണം ആർക്കെന്നതിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

