Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നാ​പു​രം...

പ​ത്ത​നാ​പു​രം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ പത്ത് യുവതികള്‍ക്ക്​ മാംഗല്യം

text_fields
bookmark_border
പ​ത്ത​നാ​പു​രം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ പത്ത് യുവതികള്‍ക്ക്​ മാംഗല്യം
cancel
camera_alt

ഗാ​ന്ധി​ഭ​വ​ൻ ന​ട​ത്തി​യ സ​മൂ​ഹ വി​വാ​ഹം

പ​ത്ത​നം​തി​ട്ട: ഗോ​ത്ര സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 10 യു​വ​തി​ക​ളു​ടെ വി​വാ​ഹം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ഭ​വ​ന്റെ ശാ​ഖാ​സ്ഥാ​പ​ന​മാ​യ അ​ടൂ​ർ ഐ.​ആ​ർ.​സി.​എ​യി​ൽ ന​ട​ത്തി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ഊ​രു​ക​ളി​ലെ യു​വ​തീ​യു​വാ​ക്ക​ളാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഊ​രു​ക​ളി​ൽ​നി​ന്ന്​ ടൂറിസ്റ്റ്​ ​ബസു​ക​ളി​ലാ​ണ് വി​വാ​ഹ​ത്തി​ന്​ എ​ത്തി​ച്ച​ത്. ഐ.​ആ​ർ.​സി.​എ അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ​ന്ത​ലി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം പ​ങ്കെ​ടു​ത്തു.

ആ​ന്റോ ആ​ന്‍റ​ണി എം.​പി വി​ള​ക്ക് തെ​ളി​ച്ച​തോ​ടെ ച​ട​ങ്ങ്​ ആ​രം​ഭി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ വ​ധൂ​വ​ര​ന്മാ​രു​ടെ കൈ​പി​ടി​ച്ച് ന​ൽ​കി. കാ​യം​കു​ളം പ്ര​വാ​സി ചാ​രി​റ്റി ചെ​യ​ർ​മാ​ൻ എ​ബി ഷാ​ഹു​ൽ ഹ​മീ​ദ് താ​ലി ന​ൽ​കി.വി​വാ​ഹ​സ​ദ്യ ഒ​രു​ക്കി​യ​ത് പ്ര​ദീ​പ് തേ​വ​ള്ളി​യാ​ണ്. വ​ധൂ​വ​ര​ന്മാ​ർ​ക്കു​ള്ള വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത് വ്യ​വ​സാ​യി അ​ഷ​റ​ഫ് അ​ല​ങ്കാ​റാ​ണ്.

അ​നി​രു​ദ്ധ​ൻ ത​ട​ത്തി​ൽ, ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ വ​ര​ണ​മാ​ല്യം സം​ഭാ​വ​ന ചെ​യ്തു. സ​തി ര​വീ​ന്ദ്ര​ൻ, അം​ബി​ക ന​ട​രാ​ജ​ൻ, മൗ​ണ്ട് സി​നാ​യ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ, വ​ത്സ​ല​കു​മാ​രി, ഷൈ​ൻ​സ്​ ജ്വ​ല്ല​റി, ല​ത വി​ജ​യ​ൻ, കെ. ​ഹ​രി​പ്ര​സാ​ദ്, ജ്യോ​തി​ല​ക്ഷ്മി, സി​ന്ധു രാ​ജ​ൻ​പി​ള്ള, ടി.​പി. അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ നി​ല​വി​ള​ക്ക് സ്പോ​ൺ​സ​ർ ചെ​യ്തു.എ​സ്. മീ​രാ​സാ​ഹി​ബ് താ​ലി​യും വി​വാ​ഹ​സ​ദ്യ​യും ഉ​ൾ​പ്പെ​ടെ ച​ട​ങ്ങു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തു. മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട് ഡ​യ​റ​ക്ട​ർ ആ​ർ. ര​വീ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വ​ധൂ​വ​ര​ന്മാ​ർ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി.

ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ​രാ​ജ്, അ​ക്കൗ​ണ്ട്‌​സ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ഉ​ദ​യ​കു​മാ​ർ, സി.​ഇ.​ഒ വി​ൻ​സെ​ന്റ് ഡാ​നി​യേ​ൽ, ഐ.​ആ​ർ.​സി.​എ പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്. അ​നി​ൽ​കു​മാ​ർ, വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ഡ​യ​റ​ക്ട​ർ കു​ട​ശ്ശ​നാ​ട് മു​ര​ളി, പി.​ആ​ർ.​ഒ എ​സ്. ഹ​ർ​ഷ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ശീ​ല​ക്കു​ഞ്ഞ​മ്മ കു​റു​പ്പ്, പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സീ​ന,

കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ശ്രീ​ധ​ര​ൻ, പ​റ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ശ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​രാ​യ സി. ​കൃ​ഷ്ണ​കു​മാ​ർ, സീ​നാ​ദേ​വി കു​ഞ്ഞ​മ്മ, അ​ഷ്‌​റ​ഫ് അ​ല​ങ്കാ​ർ ഹാ​ജി, ക​വി അ​ടൂ​ർ രാ​മ​കൃ​ഷ്ണ​ൻ, രാ​ജ​ല​ക്ഷ്മി കു​ഞ്ഞ​മ്മ, വാ​ർ​ഡ്​ മെം​ബ​ർ ഷൈ​ല​ജ പു​ഷ്പ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 236 വി​വാ​ഹം ഇ​തു​വ​രെ ഗാ​ന്ധി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ഇ​തി​ൽ 68 പേ​ർ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittamass weddingPathanapuram Gandhi Bhavan
News Summary - Ten young women get married under the leadership of Pathanapuram Gandhi Bhavan
Next Story