Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ പത്തുവയസ്സുകാരിക്ക് ഷിഗല്ലെ; രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണമെന്ന് ഡി.​എം.​ഒ

text_fields
bookmark_border
പത്തനംതിട്ടയിൽ പത്തുവയസ്സുകാരിക്ക് ഷിഗല്ലെ; രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണമെന്ന് ഡി.​എം.​ഒ
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​ദ്യ ഷി​ഗ​ല്ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​റ​ൻ​മു​ള എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലെ പ​ത്ത്​ വ​യ​സ്സു​കാ​രി​ക്കാ​ണ്​ രോ​ഗ​ബാ​ധ. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.​​ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​റ്റാ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഡി.​എം.​ഒ പ​റ​ഞ്ഞു.

ഷി​ഗ​ല്ലെ രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം -ഡി.​എം.​ഒ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി. ആ​റ​ന്മു​ള എ​ഴി​ക്കാ​ട്​ ഉ​ന്ന​തി​യി​ലെ പ​ത്തു വ​യ​സ്സു​കാ​രി​ക്കാ​ണ്​ രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​യു​ട​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗ​നി​രീ​ക്ഷ​ണ​വും പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​യ​റി​ള​ക്കം, ഛര്‍ദി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും വേ​ണം.

ഷി​ഗ​​ല്ലെ ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​ക്കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണ് ഷി​ഗ​ല്ലെ രോ​ഗം. വ​യ​റി​ള​ക്കം, ഛര്‍ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. കു​ട​ലി​ന്റെ ആ​വ​ര​ണ​ത്തെ ബാ​ക്ടീ​രി​യ ബാ​ധി​ക്കു​ക​യും അ​വി​ടെ ത​ക​രാ​ര്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. രോ​ഗാ​ണു​ക്ക​ള്‍ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ലി​ന​ജ​ല​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ക​രു​ന്ന​ത്. രോ​ഗി​യു​ടെ വി​സ​ര്‍ജ്യ​ത്തി​ല്‍നി​ന്നു​ള്ള ബാ​ക്ടീ​രി​യ മ​റ്റൊ​രാ​ളു​ടെ ഉ​ള്ളി​ല്‍ എ​ത്തു​മ്പോ​ഴും വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തു​മൂ​ല​വും രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ വി​സ​ര്‍ജ​നം​മൂ​ലം ഈ​ച്ച​ക​ളും മ​റ്റും വ​ഴി ബാ​ക്ടീ​രി​യ ഭ​ക്ഷ​ണ​ത്തി​ലും കു​ടി​വെ​ള്ള​ത്തി​ലും എ​ത്തു​മ്പോ​ഴും അ​ണു​ബാ​ധ ഉ​ണ്ടാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLocal NewsshigellaDMO
News Summary - Ten-year-old girl in Pathanamthitta tests positive for Shigella
Next Story