ഭണ്ഡാരത്തിൽനിന്ന് പണം കവർന്നു; താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
text_fieldsരതീഷ്
ശബരിമല: സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽനിന്നു പണം അപഹരിച്ച താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ മാങ്കറയിൽ കെ.ആർ. രതീഷ് (43) ആണു പിടിയിലായത്.
മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്നതിനു താൽക്കാലികമായി നിയോഗിച്ച ജീവനക്കാരനാണ് പ്രതി. ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടെ ഇയാളുടെ കൈയുറക്കുള്ളിൽ വെളുത്ത തുണിയിൽ ഒളിപ്പിച്ച നിലയിൽ 3000 രൂപ അടങ്ങിയ പൊതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ബാഗിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 20130 രൂപ കൂടി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

