നയിക്കുന്നത് മന്ത്രിമാര്‍; കരുതലും കൈത്താങ്ങും ഒമ്പത് മുതല്‍
text_fieldsപത്തനംതിട്ട: സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത് ഡിസംബര്‍ ഒമ്പത് മുതല്‍.മന്ത്രിമാരായ വീണ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫിസുകളിലായും സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.
കലക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിങ് സെല്ലുണ്ടാകും. സബ് കലക്ടര്‍,ആര്.ഡി.ഒമാര്‍ വൈസ് ചെയര്പേഴ്സൻമാരും ജില്ല പ്ലാനിങ്ങ് ഓഫിസര്‍ അംഗവുമാണ്. അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

