വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsരമേശ്
പത്തനംതിട്ട: വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച കയറി പീഡിപ്പിച്ച കേസിൽ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പയ്യനാമൺ മച്ചക്കാട് മുരുപ്പേൽ വീട്ടിൽ രമേശാണ് (42) പിടിയിലായത്. മാർച്ച് ഒന്നിനും ജൂൺ നാലിന് ഇടയിലാണ് ഇയാൾ അതിക്രമം കാട്ടിയത്.
യുവതി കോന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിമൽ രംഗനാഥാണ് കേസെടുത്തത്. കോന്നി പൊലീസ് സ്റ്റേഷന്റെ അധിക ചുമതലയുള്ള കൂടൽ എസ്.എച്ച്.ഒ സി.എൽ. സുധീർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ മാമൂടുനിന്ന് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

